കുട്ടികളെ ഫുട്‌ബോള്‍ ടീം കണക്കു പഠിപ്പിക്കും


കണക്കില്‍ തോറ്റ് തൊപ്പിയിടുന്ന കുട്ടികളുടെ എണ്ണം രാജ്യത്ത് കൂടിവന്നതോടെയാണ് റുമാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതുമയാര്‍ന്ന ഈയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.

ളിക്കളത്തില്‍ ഒതുങ്ങുന്നതല്ല റുമാനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ഉത്തരവാദിത്തം. മറ്റ് ടീമുകളെ പോലെ വെറുതെ ഗ്രൗണ്ടിലിറങ്ങി കളിച്ചാല്‍ പോര അവര്‍ക്ക്. എല്ലാവരും കളിക്കളത്തില്‍ എതിരാളികളോട് കണക്കുതീര്‍ക്കാന്‍ പാടു പെടുമ്പോള്‍ റുമാനിയക്കാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് നാട്ടിലെ കുട്ടികളെ കണക്കു പഠിപ്പിക്കാനാണ്. ഇതിനുവേണ്ടി ദേശീയ ടീമിന്റെ ജെഴ്‌സി തന്നെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ് അവര്‍. ഞായറാഴ്ച ക്ലൂസ് നപോക്കയില്‍ സ്‌പെയിനിനെതിരെ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കണക്കിലെ കൂട്ടലും കിഴിക്കലും സമവാക്യങ്ങളും ആലേഖനം ചെയ്ത ജെഴ്‌സിയുമായാണ് അവര്‍ കളിച്ചത്. എല്ലാ നമ്പറുകളും ഓരോ സമവാക്യങ്ങള്‍. യഥാര്‍ഥ ജെഴ്‌സി നമ്പര്‍ അറിയണമെങ്കില്‍ ഈ സമവാക്യങ്ങളുടെ ചുരുളഴിക്കണം. കളിക്കാരുടെ നമ്പര്‍ കുട്ടികള്‍ക്ക് ഹൃദിസ്ഥമായതിനാല്‍ ഈ ചുരുളഴിക്കല്‍ അത്ര വിഷമകരമാവില്ല. അങ്ങിനെ കളിയിലൂടെയുള്ള കണക്കു പഠിത്തമായി കുട്ടികള്‍ക്ക്.

വെറും കൗതുകത്തിനോ വാര്‍ത്തയില്‍ ഇടം നേടാനോ വേണ്ടിയുള്ള കസര്‍ത്തല്ല ജെഴ്‌സിയിലുള്ള ഈ കണക്കിലെ കളി. സ്‌കൂളിലും കോളേജിലുമെല്ലാം കണക്കില്‍ തോറ്റ് തൊപ്പിയിടുന്ന കുട്ടികളുടെ എണ്ണം രാജ്യത്ത് കൂടിവന്നതോടെയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതുമയാര്‍ന്ന ഈയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. കുട്ടികള്‍ക്ക് ഇതുവഴി ഒരേസമയം ഫുട്‌ബോളും കണക്കും പഠിക്കാം. കണക്കുപോലുള്ള വിഷയങ്ങളെ അവരുടെ ഇഷ്ടവിനോദങ്ങളിലൂടെ പഠിപ്പിക്കുന്നതാവും നല്ലതെന്ന് തോന്നിയാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്-റുമാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ റസ്‌വാന്‍ ബര്‍ല്യുനി പറഞ്ഞു.

2009ല്‍ യുണെസ്‌ക്കോ നടത്തിയ പഠനത്തില്‍ രാജ്യത്തെ കാല്‍ ശതമാനം കുട്ടികള്‍ക്കും അടിസ്ഥാന ഗണിതം പോലും അറിയില്ലെന്ന് കണ്ടെത്തിയിരുന്നു. 2012ല്‍ നടത്തിയ പഠനത്തില്‍ മൂന്നിനും ആറിനും ഇടയിലുള്ള കുട്ടികളില്‍ അഞ്ചിലൊരാള്‍ പോലും നെഴ്‌സറി സ്‌കൂളില്‍ പോകുന്നില്ലെന്നും തെളിഞ്ഞു. 2014ല്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും റുമാനിയയിലാണ്. ശരാശരി ഇരുപത് ശതമാനം കുട്ടികളാണ് ഓരോ വര്‍ഷവും സ്‌കൂള്‍ പഠനം നിര്‍ത്തുന്നത്. കുട്ടികള്‍ കടുകട്ടിയായ കണക്കിനോട് തോറ്റുകൊണ്ടേയിരുന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ പുതിയ രീതികളെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ഇതിന്റെ ആദ്യ പരീക്ഷണമായിരുന്നു ജെഴ്‌സിയിലെ പ്രോബ്ലം സോള്‍വിങ്.

കുട്ടികളെ കണക്കു പഠിപ്പിക്കാനിറങ്ങിയ റുമാനിയയുടെ കണക്കുകൂട്ടല്‍ പക്ഷേ, മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെതിരായ സൗഹൃദ മത്സരത്തില്‍ വിലപ്പോയില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented