ഫ്രീകിക്ക് എടുക്കുമ്പോള്‍ റോബോട്ടുകള്‍ പ്രതിരോധമതില്‍ കെട്ടും, ഇത് ഹൈടെക്ക് റയല്‍


ഫുട്‌ബോള്‍ ലോകത്ത് ഇതുവരെ കാണാത്ത വിസ്മയ പരീക്ഷണത്തിനാണ് റയല്‍ തുടക്കം കുറിച്ചത്.

Photo: Screen Grab | twitter.com/realmadriden

മഡ്രിഡ്: ഫുട്‌ബോള്‍ ലോകത്ത് പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ്. പരിശീലനത്തിനായി റോബോട്ടുകളെ ഇറക്കിയാണ് റയലിന്റെ പരീക്ഷണം. താരങ്ങള്‍ക്ക് ഫ്രീകിക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി റയല്‍ മഡ്രിഡ് റോബോട്ടുകളെ ഗ്രൗണ്ടിലിറക്കി.

ഫ്രീകിക്കെടുക്കുമ്പോള്‍ റോബോട്ടുകള്‍ പ്രതിരോധമതില്‍ തീര്‍ക്കും. മത്സരത്തിനിടെ പ്രതിരോധതാരങ്ങള്‍ തീര്‍ക്കുന്ന മതില്‍ പോലെ റോബോട്ടുകള്‍ പരിശീലനത്തിനിടെ നിരന്നുനില്‍ക്കും. ഫ്രീകിക്കെടുക്കുമ്പോള്‍ പ്രതിരോധ താരങ്ങളെപ്പോലെ റോബോട്ടുകളും ഉയര്‍ന്നുചാടും.

റോബോട്ടുകളുടെ ഉയരം റിമോട്ട് ഉപയോഗിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഫുട്‌ബോള്‍ ലോകത്ത് ഇതുവരെ കാണാത്ത വിസ്മയ പരീക്ഷണത്തിനാണ് റയല്‍ തുടക്കം കുറിച്ചത്. റോബോട്ടുകള്‍ക്കൊപ്പം താരങ്ങള്‍ പരിശീലനം ആരംഭിച്ചു. താരങ്ങള്‍ റോബോട്ടുകള്‍ക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ വീഡിയോ റയല്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ചുരുങ്ങിയ നിമിഷംകൊണ്ട ഈ വീഡിയോ വൈറലാകുകയും ചെയ്തു.

Content Highlights: robot by real madrid, real madrid, robot wall free kick, real madrid new stadium, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented