ലെവൻഡോവ്സ്കി| Photo Courtesy: Twitter @lewy_official
ബെര്‍ലിന്‍: ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് താരം ലെവന്‍ഡോവ്സ്കിക്ക് ചരിത്രനേട്ടം. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോഡില്‍ ലെവന്‍ഡോവ്സ്കി ഇതിഹാസ താരം ജര്‍മന്‍ താരം ജെര്‍ദ് മുള്ളറിന്റെ റെക്കോഡിനൊപ്പമെത്തി. ഫ്രെയ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ ലെവന്‍ഡോവ്സകി ഈ സീസണില്‍ 40 ഗോളുകള്‍ പൂര്‍ത്തിയാക്കി.
1971-72 സീസണില്‍ 34 മത്സരങ്ങളില്‍ നിന്നാണ് ജെര്‍ദ് മുള്ളര്‍ 40 ഗോളുകളിലെത്തിയത്. അതേസമയം ലെവന്‍ഡോവ്സ്കി ഈ സീസണില്‍ ഇതുവരെ കളിച്ചത് 28 മത്സരങ്ങള്‍ മാത്രമാണ്. ഇനി ബയേണിന് ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. ആ മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ലെവന്‍ഡോവ്സ്കിക്ക് മുള്ളറെ മറികടക്കാം.
അതേസമയം ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനെ ഫ്രെയ്ബര്‍ഗ് സമനിലയില്‍ കുരുക്കി. ബയേണിനായി ലെവന്‍ഡോവ്സ്കിയും ലെറോയ് സാനെയും ഗോളടിച്ചപ്പോള്‍ ഫ്രെയ്ബര്‍ഗിനായി മാനുവല്‍ ഗുല്ഡേയും ഗന്തറും ലക്ഷ്യം കണ്ടു. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ബയേണ്‍ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ബയേണിന്റെ തുടര്‍ച്ചയായ ഒമ്പതാം കിരീടമാണിത്.
Content Highlights: Robert Lewandowski equals Gerd Mullers 40 goal record in Bundesliga
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..