Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടം വീണ്ടും ആവേശകരമാക്കി വെസ്റ്റ് ഹാം. കിരീടപ്പോരില്‍ മുന്നിലുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ വെസ്റ്റ് ഹാം സ്വന്തം മൈതാനത്ത് സമനിലയില്‍ തളച്ചു. രണ്ടു ഗോളിന് മുന്നിട്ടുനിന്ന വെസ്റ്റ് ഹാമിനെതിരേ സിറ്റി രണ്ടു ഗോള്‍ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. അവസാന നിമിഷം ജയം നേടാന്‍ സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെഹ്‌രസിന്റെ പിഴവ് സിറ്റിക്ക് തിരിച്ചടിയാകുകയായിരുന്നു.
കളിതുടങ്ങി 24-ാം മിനിറ്റില്‍ തന്നെ വെസ്റ്റ് ഹാം ലീഡെടുത്തു. പാബ്ലോ ഫോര്‍നല്‍സ് നല്‍കിയ പാസില്‍ നിന്ന് ജറോഡ് ബോവനാണ് വെസ്റ്റ് ഹാമിനായി വലകുലുക്കിയത്. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോവന്‍ തന്നെ വെസ്റ്റ് ഹാമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
എന്നാല്‍ 49-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ സിറ്റി ഒരു ഗോള്‍ തിരിച്ചടിച്ചു. 69-ാം മിനിറ്റില്‍ വെസ്റ്റ് ഹാം ഡിഫന്‍ഡര്‍ വ്‌ളാഡിമിര്‍ കൗഫാല്‍ സിറ്റിയുടെ രക്ഷകനായി. മെഹ്‌രസെടുത്ത ഫ്രീകിക്ക് തട്ടിയകറ്റാനുള്ള ശ്രമത്തിനിടെ കൗഫാലിന്റെ തലയില്‍ തട്ടിയ പന്ത് സ്വന്തം പോസ്റ്റില്‍. ഇതോടെ 2-2ന് സിറ്റി ഒപ്പമെത്തി.
പിന്നാലെ സിറ്റി വിജയ ഗോളിനായുള്ള ശ്രമമാരംഭിച്ചു. 83-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യുസിനെ ഡാവ്‌സണ്‍ ബോക്‌സില്‍ വീഴ്ത്തിയതിന് സിറ്റി താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തു. വാര്‍ പരിശോധിച്ച റഫറി സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിക്കുകയും ചെയ്തു. പക്ഷേ റിയാദ് മഹ്‌രസെടുത്ത കിക്ക് വെസ്റ്റ് ഹാം ഗോള്‍കീപ്പര്‍ ഫാബിയാന്‍സ്‌കി തട്ടിയകറ്റി. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ലീഗില്‍ ഒരു മത്സരം ശേഷിക്കേ സിറ്റി 90 പോയന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. രണ്ടാമതുള്ള ലിവര്‍പൂളിന് രണ്ടു മത്സരങ്ങള്‍ ശേഷിക്കേ 86 പോയന്റുണ്ട്. ഇതോടെ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ അവസാന മത്സരം സിറ്റിക്ക് നിര്‍ണായകമായി.
Content Highlights: Riyad Mahrez misses penalty West Ham put Manchester City draw
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..