ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫയ്ഖ് ബോൽക്കിയ
വന്‍തുകയ്ക്ക് സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയെങ്കിലും ഫുട്ബോളില്‍ ഏറ്റവും സമ്പന്നനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നാണ് കരുതിയതെങ്കില്‍ തെറ്റി. അതിനും മീതെ മറ്റൊരു താരമുണ്ട് ലോകത്ത്. ഫയ്ഖ് ബോല്‍ക്കിയ. ബ്രൂണൈ ദേശീയ ഫുട്ബോള്‍ ടീം താരമായ ഇദ്ദേഹമാണ് ലോകത്തെ ഏറ്റവും വലിയ ധനികനായ ഫുട്ബോളർ.
ബ്രൂണൈ സുല്‍ത്താന്‍ ഹസനുല്‍ ബോല്ക്കിയയുടെ അനന്തരവനാണ് 24-കാരന്. ഏതാണ്ട് 1.65 ലക്ഷം കോടി രൂപയിലേറെയാണ് ഫയ്ഖ് ബോല്‍ക്കിയ അടങ്ങുന്ന രാജകുടുംബത്തിന്റെ ആസ്തി. ക്രിസ്റ്റ്യാനോക്ക് ഏതാണ്ട് ആറായിരം കോടി രൂപയുടെ ആസ്തിയാണുള്ളത്.
നിലവില്‍ തായ്ലാന്ഡ് ഫുട്ബോള്‍ ക്ലബ്ബായ ചോന്ബുരിയുടെ താരമാണ് ഫയ്ഖ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സതാംപ്ടണ്, ചെല്‍സി, ലെസ്റ്റര്‍സിറ്റി യൂത്ത് ടീമുകളില്‍ കളിച്ച താരം 2020-ല്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ മാരിറ്റിമോയിലെത്തി. 2021-ലാണ് ഫയ്ഖ് ബോല്‍ക്കിയ ചോന്ബുരിയിലെത്തുന്നത്.
ദേശീയ ടീമിനുവേണ്ടി ആറുമത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം ഒരു ഗോളും നേടി. താരത്തിന്റെ പിതാവും ബ്രൂണൈയിലെ രാജകുമാരനുമായ ജെഫ്രി ബോല്‍ക്കിയക്ക് 2000-ത്തിലേറെ അത്യാഡംബര കാറുകളുണ്ട്.
Content Highlights: cristiano ronaldo, ronaldo, ronaldo salary, richest footballer in the world, sports news, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..