മേരിലാന്‍ഡ്:  പ്രതിഭയുടെ സ്പര്‍ശമുള്ള ഫുട്‌ബോള്‍ താരങ്ങളാണ് സമ്പന്നമാണ് ബ്രസീല്‍ ടീം. ആരെയൊക്കെ ടീമിലുള്‍പ്പെടുത്തണമെന്ന ചോദ്യം ഓരോ ടീം പ്രഖ്യാപനത്തിന് മുമ്പും പരിശീലകനെ കുഴക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ താരവും കിട്ടിയ അവസരം മുതലാക്കാനാണ് ശ്രമിക്കുക. 

ഇങ്ങനെ ബ്രസീല്‍ ജഴ്‌സിയില്‍ ലഭിച്ച അവസരത്തില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഇരുപത്തിയൊന്നുകാരനായ റിച്ചാര്‍ലിസണ്‍. എല്‍ സാല്‍വഡോറിനെതിരായ സൗഹൃദ മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീലിന് പെനാല്‍റ്റി നേടിക്കൊടുത്ത യുവതാരം 16-ാം മിനിറ്റില്‍ ബ്രസീല്‍ ജഴ്‌സിയില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. മനേഹരമായൊരു ഗോളിലൂടെയായിരുന്നു അത്. 

നെയ്മര്‍ നല്‍കിയ പാസ്സില്‍ ബോക്‌സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വലയുടെ ഇടത് മൂലയിലെത്തി. 50-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി എവര്‍ട്ടണ്‍ താരം തന്റെ സാന്നിധ്യമറിയിച്ചു. നേരത്തെ യു.എസ്.എയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിനായി കളത്തിലിറങ്ങിയിരുന്നു. അന്ന് അവസാന 15 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്.

Content Highlights:  Richarlison Beautiful Goal Brail vs El Salvador