ഇന്ത്യൻ ഫുട്‌ബോൾ ടീം പുതിയ ജഴ്‌സിയിൽ | Photo: twitter.com/IndianFootball
കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറായി റിലയന്‍സ് റീട്ടെയിലിന്റെ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ പെര്‍ഫോര്‍മാക്സ്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി (എഐഎഫ്എഫ്) പെര്‍ഫോര്‍മാക്‌സ് കരാറിലെത്തി. എല്ലാ മത്സരങ്ങളിലും പെര്‍ഫോര്‍മാക്‌സായിരിക്കും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി ഡിസൈന്‍ ചെയ്യുന്നത്.
എഐഎഫ്എഫിന്റെ പുരുഷ, വനിതാ, യൂത്ത് ടീമുകളുടെ മത്സരങ്ങള്‍, യാത്ര, പരിശീലനങ്ങള്‍ എന്നിവയ്ക്കുള്ള വസ്ത്രങ്ങളെല്ലാം പെര്‍ഫോര്‍മാക്‌സ് ഒരുക്കും. ഇതിനൊപ്പം മെര്‍ച്ചന്‍ഡൈസ് സ്‌പോണ്‍സര്‍ എന്ന നിലയില്‍, ഔദ്യോഗിക ടീം പ്രൊഡക്റ്റുകളുടെ വില്‍പ്പനയ്ക്കും പെര്‍ഫോര്‍മാക്‌സ് മേല്‍നോട്ടം വഹിക്കും.
സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ തായ്ലന്‍ഡില്‍ നടക്കുന്ന 49-മത് കിങ്സ് കപ്പില്‍ ഇന്ത്യ പുതിയ ജഴ്‌സിയില്‍ കളിക്കും. ഇറാഖിനെതിരായ മത്സരത്തില്‍ ഇന്ത്യ പുതിയ ജഴ്‌സിയണിഞ്ഞാണ് കളിക്കാനിറങ്ങിയത്.
'എഐഎഫ്എഫുമായുള്ള സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ ഫുട്ബോളിന് അപാരമായ സാധ്യതകളുണ്ട്, വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഉയര്‍ച്ച ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നു. പെര്‍ഫോര്‍മാക്സിലൂടെ ഇന്ത്യയില്‍ സ്പോര്‍ട്സ് എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.' റിലയന്‍സ് റീട്ടെയില്‍ - ഫാഷന്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് അഭിപ്രായപ്പെട്ടു.
ഓട്ടം, പരിശീലനം, റാക്കറ്റ് സ്പോര്‍ട്സ് എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആക്‌സസറികള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പെര്‍ഫോര്‍മാക്സ് നല്‍കുന്നുണ്ട്. ജസ്പ്രീത് ബുംറ, രവി ദഹിയ, ഹര്‍മിലന്‍ കൗര്‍, മനു ഭേക്കര്‍, റിധി ഫോര്‍, യോഗേഷ് കത്തൂനിയ, പ്രമോദ് ഭഗത് തുടങ്ങിയ പ്രശസ്ത കായികതാരങ്ങളുമായി കഴിഞ്ഞ വര്‍ഷം പെര്‍ഫോര്‍മാക്സ് സഹകരിച്ചിരുന്നു.
ഇന്ത്യയിലുടനീളമുള്ള 1,500-ലധികം സ്റ്റോറുകളിലും അജിയോ, ജിയോമാര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പെര്‍ഫോര്‍മാക്സ് ആക്റ്റീവ്വെയര്‍ ലഭിക്കും. പെര്‍ഫോര്‍മാക്സ് എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും രാജ്യവ്യാപകമായി തിരഞ്ഞെടുത്ത റീട്ടെയില്‍ ലൊക്കേഷനുകളിലും ഔദ്യോഗിക ഫാന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
Content Highlights: reliance performax becomes the officla kit sponsor of indian football team
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..