മാഡ്രിഡ്: സ്പാനിഷ്‌ കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. ലെഗനാസിനെ ഒരൊറ്റ ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. മാര്‍ക്കോ അസെന്‍സിയോയാണ് റയലിന്റെ വിജയശില്‍പ്പി.

പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് സിദാന്‍ ടീമിനെ കളത്തിലറക്കിയത്. ക്രിസ്റ്റ്യാനോയും ബെയ്‌ലും ക്രൂസുമില്ലാതെ ഇറങ്ങിയ റയലിന്റെ ആദ്യ ഇലവനില്‍ അസന്‍സിയോ, ലൂക്കാസ് വാസ്‌കേസ് എന്നിവര്‍ ഇടം നേടി. 

89-ാം മിനിറ്റിലാണ് റയലിന്റെ വിജയഗോള്‍ വന്നത്. തിയോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ്സ് മികച്ച ഫിനിഷിങ്ങിലൂടെ അസെന്‍സിയോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം പാദ മത്സരം 24ന് സാന്റിയാഗോ ബെര്‍ണാബുവില്‍ നടക്കും. 

അതേസമയം ആദ്യപാദത്തില്‍ ബാഴ്‌സലോണ പരാജയം നേരിട്ടിരുന്നു. എസ്പാനിയോളാണ് ബാഴ്‌സയെ വീഴ്ത്തിയത്. ഈ സീസണില്‍ ബാഴ്‌സലോണ നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു ഇത്.

Content Highlights: Real Madrid Win Spanish Kings Cup Football