മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിനൊരുങ്ങി സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ്. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍മിലാനാണ് എതിരാളി. ചൊവ്വാഴ്ച രാത്രി 1.30നാണ് കളി.

ഗ്രൂപ്പിലെ ആദ്യ രണ്ടുറൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഒരു സമനിലയും തോല്‍വിയുമാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. ഒരു പോയന്റുമായി അവസാനസ്ഥാനത്താണ് ടീം. ഇനിയൊരു തോല്‍വി ടീമിന്റെ നോക്കൗട്ട് സാധ്യതകളെ സാരമായി ബാധിക്കും.

രണ്ട് കളികളും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗാണ് എതിരാളി.

മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മഡ്രിഡ് ലോക്കോമോട്ടീവ് മോസ്‌കോയെയും മാഞ്ചെസ്റ്റര്‍ സിറ്റി ഒളിമ്പ്യാക്കോസിനെയും ലിവര്‍പൂള്‍ അറ്റ്‌ലാന്റയെയും പോര്‍ട്ടോ മാര്‍സെയ്‌ലിയെയും നേരിടും. 

Content Highlights: Real Madrid will face Inter Milan, Liverpool, Manchester City, Ajax will play today in Champions League