Photo: AP
മാഡ്രിഡ്: ക്ലബ്ബ് വിട്ട സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയ്ക്ക് പകരം ടോട്ടനത്തിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നിനെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. 29-കാരനായ കെയ്‌നിന് ടോട്ടനവുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. ഭാവിയുടെ കാര്യത്തില്‍ താരം തീരുമാനമൊന്നും എടുത്തിട്ടില്ല. ഇതോടെയാണ് റയലിന്റെ കണ്ണ് കെയ്‌നിലെത്തുന്നത്.
ക്ലബ്ബില്‍ 14 വര്‍ഷം നീണ്ടുനിന്ന കരിയര്‍ അവസാനിപ്പിച്ച് ബെന്‍സിമ ടീം വിട്ടപ്പോള്‍ റയലിന് ഒരു ക്ലിനിക്കല്‍ സ്‌ട്രൈക്കറെ ആവശ്യമായി വന്നിരിക്കുകയാണ്. നാപ്പോളിയുടെ വിക്ടര്‍ ഒസിംഹെന്‍, ഇന്റര്‍ മിലാന്റെ ലൗട്ടാരോ മാര്‍ട്ടിനെസ്, ചെല്‍സിയുടെ കായ് ഹാവെര്‍ട്‌സ്, യുവന്റസിന്റെ ദുസാന്‍ വ്‌ളാഹോവിച്ച് എന്നിവരെയും റയല്‍ ലക്ഷ്യമിടുന്നുണ്ട്.
ബെന്‍സിമയ്‌ക്കൊപ്പം ഏദന്‍ ഹസാര്‍ഡ്, മാര്‍ക്കോ അസെന്‍സിയോ, മാരിയാനോ ഡിയാസ് എന്നിവരും ഈ സീസണോടെ ടീം വിട്ടിരുന്നു. ഇതോടെ റയലിന്റെ ട്രാന്‍സ്ഫര്‍ ബജറ്റ് 77 ദശലക്ഷം യൂറോയായി ഉയര്‍ന്നു. ഇതോടെ ഇത്തവണ കൂടുതല്‍ താരങ്ങളെ ലക്ഷ്യമിട്ടാണ് റയല്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലേക്കിറങ്ങുന്നത്.
Content Highlights: Real Madrid want Kane as Benzema replacement
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..