ബാഴ്‌സലോണ: സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സയുടെ തട്ടകമായ ന്യൂകാമ്പില്‍ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിലാണ് റയൽ സമനില നേടിയത്.
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയായപ്പോള്‍ രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ ലൂയിസ് സുവാരസാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്.
മത്സരത്തിന്റെ അവസാന നിമിഷം വരെ വിജയപ്രതീക്ഷയുമായി കളിച്ച ബാഴ്‌സയെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസാണ് ഞെട്ടിച്ചത്. 90ാം മിനിറ്റില്‍ ലൂക്കാ മൊഡ്രിച്ച് തൊടുത്ത ഫ്രീകിക്ക് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ റാമോസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.
14 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുപോയി റയല്‍ ലാലീഗയില്‍ ആധിപത്യം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സ 6 പോയിന്റ് പിറകിലാണ്.