വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം


ഗോള്‍നേട്ടങ്ങള്‍ വിനീഷ്യസ് നൃത്തച്ചുവടുകളാല്‍ ആഘോഷിക്കുന്നതിനെ സ്പാനിഷ് ഫുട്ബോള്‍ ഏജന്റ്സ് അസോസിയേഷന്‍ മേധാവി പെഡ്രോ ബ്രാവോയാണ് ഒരു ടി.വി. പരിപാടിക്കിടെ പരിഹസിച്ചത്

Photo: AP

സാവോ പൗലോ: റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ ഫുട്ബോള്‍ താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപത്തില്‍ ശക്തമായി പ്രതിഷേധിച്ച് ബ്രസീല്‍. പെലെയും നെയ്മറും അടക്കമുള്ളവര്‍ വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തി.

ഗോള്‍നേട്ടങ്ങള്‍ വിനീഷ്യസ് നൃത്തച്ചുവടുകളാല്‍ ആഘോഷിക്കുന്നതിനെ സ്പാനിഷ് ഫുട്ബോള്‍ ഏജന്റ്സ് അസോസിയേഷന്‍ മേധാവി പെഡ്രോ ബ്രാവോയാണ് ഒരു ടി.വി. പരിപാടിക്കിടെ പരിഹസിച്ചത്. സ്പെയിനില്‍ നിങ്ങള്‍ എതിരാളികളെ ബഹുമാനിക്കണമെന്നും കുരങ്ങിനെപ്പോലെ ചെയ്യരുതെന്നുമായിരുന്നു ബ്രാവോയുടെ ആക്ഷേപം. പരാമര്‍ശത്തില്‍ ബ്രാവോ പിന്നീട് മാപ്പുപറഞ്ഞു. ഒരു കറുത്ത ബ്രസീലിന്‍ താരം സന്തോഷിക്കുന്നത് യൂറോപ്പില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിനീഷ്യസ് പ്രതികരിച്ചത്. ഗോള്‍നേട്ടം നൃത്തംചെയ്ത് ആഘോഷിക്കുന്ന ആദ്യത്തെയാളല്ല താന്‍. റൊണാള്‍ഡീന്യോ, നെയ്മര്‍, ലൂക്കാസ് പക്വേറ്റ, അന്റോയിന്‍ ഗ്രീസ്മാന്‍, ജോവോ ഫെലിക്സ് തുടങ്ങിവരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ട്. ലോകത്തിന്റെ സാംസ്‌കാരിക വൈവിധ്യമാണ് ഇവിടെ കാണുന്നത് - വിനീഷ്യസ് പറഞ്ഞു.

ഫുട്ബോള്‍ ആഹ്ലാദവും നൃത്തച്ചുവടുകളുമാണെന്നാണ് ഇതിഹാസതാരം പെലെ പ്രതികരിച്ചത്. ഗോളടിച്ചശേഷം താനും വിനീഷ്യസും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റ ചിത്രം നെയ്മര്‍ ട്വീറ്റ് ചെയ്തു.

Content Highlights: Real Madrid Vinicius Junior condemn racist criticism of goal celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented