photo: twitter/Real Betis Balompié
സെവിയ്യ: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് സമനില. റയല്‍ ബെറ്റിസാണ് റയല്‍ മഡ്രിഡിനെ ഗോള്‍ രഹിതസമനിലയില്‍ തളച്ചത്. ഇതോടെ പട്ടികയില്‍ ഒന്നാമതുള്ള ബാഴ്‌സലോണയ്ക്ക് ഒമ്പത് പോയന്റ് പിറകിലാണ് റയല്‍.
സ്വന്തം തട്ടകത്തില്‍ ആന്‍സലോട്ടിയേയും സംഘത്തേയും വിറപ്പിച്ചാണ് റയല്‍ ബെറ്റിസ് തുടങ്ങിയത്. എന്നാല്‍ 12-ാം മിനിറ്റില്‍ ബെന്‍സേമയെടുത്ത ഫ്രീ കിക്ക് വലയിലെത്തിയെങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം ഗോള്‍ അനുവദിച്ചില്ല. പന്ത് പ്രതിരോധതാരം റുഡിഗറിന്റെ കൈയില്‍ തട്ടിയാണ് വലയില്‍ പതിച്ചതെന്ന് വ്യക്തമായതോടെയാണ് ഗോള്‍ നിഷേധിച്ചത്.
പിന്നീട് മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച ആക്രമണം പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കോപ്പ ഡെല്‍ റേ സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ബാഴ്‌സലോണയോട് റയല്‍ പരാജയപ്പെട്ടിരുന്നു.
24-മത്സരങ്ങളില്‍ നിന്ന് 53 പോയന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് റയലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 62 പോയന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: Real Madrid title hopes dented with 0-0 draw at Betis
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..