
വിജയമാഘോഷിക്കുന്ന റയൽ മാഡ്രിഡ് | Photo:twitter.com|realmadriden
മാഡ്രിഡ്: ലാ ലിഗയിൽ ഈ സീസണിലെ ആദ്യ വിജയവുമായി റയൽ മാഡ്രിഡ്. എവേ മത്സരത്തിൽ റയൽ ബെറ്റിസിനെ രണ്ടിനെതിരേ മൂന്നു ഗോളിനാണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം പൊരുതിക്കയറുകയായിരുന്നു മാഡ്രിഡ്.
യുറുഗ്വായുടെ യുവതാരം ഫെഡറിക്കോ വാൽവെർഡേയിലൂടെ 14-ാം മിനിറ്റിൽ റയൽ മാഡ്രിഡ് ലീഡെടുത്തു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി റയൽ ബെറ്റിസ് മാഡ്രിഡിനെ ഞെട്ടിച്ചു. 35-ാം മിനിറ്റിൽ എയ്സ മാൻഡിയും 37-ാം മിനിറ്റിൽ വില്ല്യം കാർവാലോയുമാണ് ലക്ഷ്യം കണ്ടത്.
എന്നാൽ 48-ാം മിനിറ്റിൽ എമേഴ്സൺന്റെ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ എമേഴ്സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ റയൽ ബെറ്റിസ് പത്ത് പേരായി ചുരുങ്ങി. ഒടുവിൽ 82-ാം മിനിറ്റിൽ സെർജിയോ റാമോസിന്റെ പെനാൽറ്റിയിലൂടെ റയൽ വിജയഗോൾ നേടി.
Content Highlights: Real Madrid Sergio Ramos La Liga Football
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..