മഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മഡ്രിന് വിജയം. സെല്‍റ്റ വിഗോയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് സിദാനും സംഘവും തോല്‍പ്പിച്ചത്. ഈ വിജയത്തോടെ അത്‌ലറ്റിക്കോ മഡ്രിഡിനെ മറികടന്ന് റയല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
റയലിനായി ആറാം മിനിറ്റിൽ ലുക്കാസ് വാസ്‌ക്വെസും 53-ാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോയും സ്‌കോര്‍ ചെയ്തു. കഴിഞ്ഞ അഞ്ചുമത്സരങ്ങളിലും ടീം തോല്‍വി വഴങ്ങിയിട്ടില്ല. 17 മത്സരങ്ങള്‍ കളിച്ച റയലിന് 36 പോയന്റാണുള്ളത്. അത്‌ലറ്റിക്കോ 14 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 35 പോയന്റും ടീമിനുണ്ട്. ശക്തരായ ബാഴ്സലോണ 15 മത്സരങ്ങളില്‍ നിന്നും 25 പോയന്റുകളുമായി ആറാം സ്ഥാനത്താണ്.
മറ്റു മത്സരങ്ങളില്‍ വിയ്യാറയല്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ലെവാന്റെയെയും വല്ലാഡോയ്ഡ് എതിരില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെയെയും തോല്‍പ്പിച്ചു. റയല്‍ ബെറ്റിസ് സെവിയ്യയെ സമനിലയില്‍ തളച്ചു.
Content Highlights: Real Madrid see off Celta to return to La Liga summit