മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോരന്റിനോ പെരെസിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ക്ലബ്ബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പതിവ് പരിശോധനയിലാണ് പെരെസിന് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച ക്ലബ്ബ് പരിശീലകന്‍ സിനദിന്‍ സിദാന്‍ രോഗം ഭേദമായി തിരിച്ചെത്തിയ ദിവസം തന്നെയാണ് ക്ലബ്ബ് പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞയാഴ്ച മാഡ്രിഡ് ഡിഫന്‍ഡര് നാച്ചോ ഫെര്‍ണാണ്ടസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights: Real Madrid president Florentino Perez tests positive for Covid-19