പാരിസ്: പി.എസ്.ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്കായി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് രംഗത്ത്.

എംബാപ്പെയ്ക്കായി റയല്‍ 160 ദശലക്ഷം യൂറോയുടെ ഓഫര്‍ പിഎസ്ജിക്ക് മുന്നില്‍ വെച്ചതായി ഫ്രഞ്ച് മാധ്യമം എല്‍ എക്യുപെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം റയലിന്റെ നീക്കത്തോട് പിഎസ്ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.

എംബാപ്പെയ്ക്ക് റയലിക്ക് പോകാന്‍ താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കരാര്‍ തീരുന്നതു വരെ എംബാപ്പെയെ വിടാതിരിക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായുള്ള കരാര്‍.

കഴിഞ്ഞ സീസണില്‍ പിഎസ്ജിക്കായി എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 42 ഗോളുകള്‍ നേടിയ താരമാണ് എംബാപ്പെ. 

Content Highlights: Real Madrid makes 160 million offer for Kylian Mbappe