Photo: AP
റബാത്ത് (മൊറോക്കോ): ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്. സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനെ മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുടെ കിരീട നേട്ടം. റയലിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്.
വിനീഷ്യസ് ജൂനിയര്‍, ഫെഡറിക്കോ വാല്‍വെര്‍ദെ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ കരീം ബെന്‍സേമ റയലിന്റെ ഗോള്‍പട്ടിക തികച്ചു. രണ്ട് ഗോളുകള്‍ നേടുകയും ബെന്‍സേമയടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത വിനീഷ്യസാണ് റയലിനായി തിളങ്ങിയത്.
കളിയുടെ തുടക്കം മുതല്‍ തന്നെ റയലിന്റെ ആധിപത്യമായിരുന്നു. 13-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മുന്നിലെത്തി. 18-ാം മിനിറ്റില്‍ വാല്‍വെര്‍ദെ റയലിന്റെ ലീഡുയര്‍ത്തി. എന്നാല്‍ 26-ാം മിനിറ്റില്‍ മൂസ മരേഗയിലൂടെ അല്‍ ഹിലാല്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുള്‍ നേടിയ റയല്‍ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടി. 54-ാം മിനിറ്റില്‍ വിനീഷ്യസിന്റെ പാസില്‍ നിന്ന് ബെന്‍സേമയും 58-ാം മിനിറ്റില്‍ വാല്‍വെര്‍ദെയും സ്‌കോര്‍ ചെയ്തതോടെ റയലിന്റെ അക്കൗണ്ടില്‍ നാല് ഗോളുകളായി. 63-ാം മിനിറ്റില്‍ ലൂസിയാനോ വിയെറ്റോ ഹിലാലിന്റെ രണ്ടാം ഗോള്‍ നേടി. പിന്നാലെ 69-ാം മിനിറ്റില്‍ വിനീഷ്യസ് റയലിന്റെ ഗോള്‍പട്ടിക തികച്ചു. 79-ാം മിനിറ്റില്‍ ലൂസിയാനോ, അല്‍ ഹിലാലിന്റെ മൂന്നാം ഗോള്‍ നേടി.
Content Highlights: Real Madrid lift Club World Cup trophy for record 5th time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..