മാഡ്രിഡ്: ലാ ലിഗ കിരീടപോരാട്ടത്തില്‍ വിജയത്തോടെ തിരിച്ചെത്തി റയല്‍ മാഡ്രിഡ്. എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു റയലിന്റെ വിജയം. 

ആദ്യ പുകുതിയിലായിരുന്നു റയലിന്റെ മൂന്നു ഗോളുകളും പിറന്നത്. 30-ാം മിനിറ്റില്‍ ബെന്‍സീമ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. മൂന്നു മിനിറ്റിന് ശേഷം ബെന്‍സീമയുടെ അസിസ്റ്റില്‍ ഒഡ്രിസൊള റയലിന്റെ ലീഡ് രണ്ടാക്കി. 40-ാം മിനിറ്റില്‍ ബെന്‍സീമ റയലിന്റെ മൂന്നാം ഗോളും നേടി. 

വിജയത്തോടെ റയലിന് 70 പോയിന്റായി. ഒന്നാമതുള്ള അത്‌ല്റ്റിക്കോയ്ക്കും 70 പോയിന്റാണുള്ളത്. എന്നാല്‍ അത്‌ലറ്റിക്കോ റയലിനേക്കാള്‍ ഒരു മത്സരം കുറവാണ് കളിച്ചത്. 

മറ്റൊരു മത്സരത്തില്‍ എല്‍ഷേയും വല്ലാഡോളിഡും സമനിലയില്‍ പിരിഞ്ഞു. ഇരുവരും ഓരോ ഗോള്‍ വീതമാണ് നേടിയത്. വിയ്യാറയലിനെ അലാവെസ് ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ചു. 

Content Highlights: Real Madrid La Liga Football