Photo: AP
മഡ്രിഡ്: കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കരുത്തരായ റയല്‍ മഡ്രിഡ് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റിക്ക് ബില്‍ബാവോയാണ് റയലിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കിന്റെ വിജയം.
അലക്‌സാണ്ട്രോ ബെറെന്‍ഗ്യൂവര്‍ റെമിറോയാണ് അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്.
പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ അട്ടിമറിച്ച അത്‌ലറ്റിക്ക് മിന്നുന്ന ഫോം ക്വാര്‍ട്ടര്‍ ഫൈനലിലും പുറത്തെടുത്തു. ഈ വിജയത്തോടെ അത്‌ലറ്റിക്കോ ബില്‍ബാവോ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന നാലാമത്തെ ടീമായി.
വലന്‍സിയ, റയോ വയ്യെക്കാനോ, റയല്‍ ബെറ്റിസ് എന്നീ ടീമുകള്‍ നേരത്തേ സെമിയിലെത്തിയിട്ടുണ്ട്. സെമി ഫൈനല്‍ രണ്ട് പാദങ്ങളിലായി പുരോഗമിക്കും. സെമി ഫൈനല്‍ ഫിക്‌സ്ചര്‍ പുറത്തുവന്നിട്ടില്ല. ഇത്തവണ വമ്പന്‍ ടീമുകളൊന്നും തന്നെ സെമിയില്‍ ഇടം നേടിയില്ല.
സൂപ്പര്‍ താരം കരിം ബെന്‍സേമയില്ലാതെയാണ് റയല്‍ കളിച്ചത്. യുവതാരം വിനീഷ്യസ് ജൂനിയര്‍ നിറം മങ്ങിയത് ടീമിനെ പ്രതികൂലമായി ബാധിച്ചു. അസെന്‍സിയോയും റോഡ്രിഗോയും ടോണി ക്രൂസും കാസെമിറോയും മോഡ്രിച്ചും കുര്‍ട്വയുമെല്ലാം കളിച്ചിട്ടും റയലിന് വിജയം നേടാനായില്ല.
Content Highlights: Real Madrid knocked out of Copa del Rey by giant killers Athletic Bilbao
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..