മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരങ്ങളായ ഏദന്‍ ഹസാര്‍ഡിനും കാസെമിറോയ്ക്കും കോവിഡ്. 

ഞായറാഴ്ച വലന്‍സിയക്കെതിരായ മത്സരത്തിന് മുമ്പ് ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് രണ്ടു താരങ്ങള്‍ക്ക് കോവിഡ് സ്ഥീരികരിച്ചതെന്ന് റയല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഇരു താരങ്ങളുമായി ബന്ധപ്പെട്ട മറ്റ് ക്ലബ്ബ് അംഗങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ക്ലബ്ബ് വ്യക്തമാക്കി. ഹസാര്‍ഡും കാസെമിറോയും ക്വാറന്റൈനിലാണെന്നും ക്ലബ്ബ് അറിയിച്ചു.

ഇതോടെ ഞായറാഴ്ച വലന്‍സിയക്കെതിരായ മത്സരം ഇരുവര്‍ക്കും നഷ്ടമാകും. നിലവില്‍ ലാ ലിഗയില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി റയല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

Content Highlights: Real Madrid Eden Hazard, Casemiro test positive for covid 19