മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി. പ്രതിരോധ നിര താരം റാഫേല്‍ വരാന് കോവിഡ് സ്ഥിരീകരിച്ചു. 

ചൊവ്വാഴ്ച ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയും താരത്തിന് നഷ്ടമാകും. 

പരിക്ക് കാരണം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ നേരത്തെ തന്നെ നഷ്ടമായ റയലിന് വരാനിന്റെ അഭാവം കനത്ത തിരിച്ചടിയാകും.

Content Highlights: Real Madrid defender Raphael Varane tests positive for COVID-19