15 വര്‍ഷത്തിന് ശേഷം റയല്‍ മഡ്രിഡില്‍ നിന്ന് മാഴ്‌സലോ പടിയിറങ്ങി


റയലിനൊപ്പം 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ശേഷമാണ് ബ്രസീല്‍ താരം ടീം വിടുന്നത്. 

Photo: AFP

മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മാഴ്‌സലോ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായ മാഴ്‌സലോ 15 വര്‍ഷം റയലിനുവേണ്ടി പന്തുതട്ടി. റയലിനൊപ്പം 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ശേഷമാണ് ബ്രസീല്‍ താരം ടീം വിടുന്നത്.

ലെഫ്റ്റ് ബാക്കായ മാഴ്‌സലോ റയലിനുവേണ്ടി 545 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു. 38 ഗോളുകള്‍ നേടിയ താരം 103 അസിസ്റ്റുകളും നല്‍കി. 2007-ല്‍ ബ്രസീലിലെ ഫ്‌ളൂമിനന്‍സില്‍ നിന്നാണ് മാഴ്‌സലോയെ റയല്‍ സ്വന്തമാക്കിയത്. റയലുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുന്നതോടെ താരം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

34 കാരനായ മാഴ്‌സലോയെ സ്വന്തമാക്കാന്‍ ടര്‍ക്കിഷ് ക്ലബ്ബായ ഫെനെര്‍ബാക്കും ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സെലിയും രംഗത്തുണ്ട്. എന്നാല്‍ താരം ഏത് ക്ലബ്ബിലേക്കാണ് ചേക്കേറുന്നത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

റയല്‍ മഡ്രിഡില്‍ നിന്ന് നിറകണ്ണുകളോടെയാണ് മാഴ്‌സലോ പടിയിറങ്ങിയത്. മാഴ്‌സലോയ്ക്ക് വേണ്ടി നടത്തിയ ഫെയര്‍വെല്‍ ചടങ്ങില്‍ താരം പൊട്ടിക്കരഞ്ഞു. വലിയൊരു പാരമ്പര്യം സൃഷ്ടിച്ചാണ് ക്ലബ്ബിനോട് വിടപറയുന്നതെന്ന് മാഴ്‌സലോ പറഞ്ഞു.

Content Highlights: marcelo, real madrid, marcelo in real, la liga, football news, football, sports news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented