Photo By JORGE GUERRERO| AFP
മാഡ്രിഡ്: ഗ്രാനഡയെ തകര്‍ത്ത് ലാ ലിഗ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റയല്‍ മാഡ്രിഡ്.
ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് റയല്‍ ഗ്രാനഡയെ തകര്‍ത്തത്.
17-ാം മിനിറ്റില്‍ തന്നെ ലൂക്ക മോഡ്രിച്ചിലൂടെ റയല്‍ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റോഡ്രിഗോയിലൂടെ അവര്‍ ലീഡുയര്‍ത്തി. പിന്നാലെ 75-ാം മിനിറ്റില്‍ ആല്‍വാരോ ഒഡ്രിയൊസോളയും തൊട്ടടുത്ത മിനിറ്റില്‍ കരീ ബെന്‍സേമയും സ്കോര്‍ ചെയ്തതോടെ റയല്‍ ഗോള്‍ പട്ടിക തികച്ചു.
71-ാം മിനിറ്റില്‍ ജോര്‍ജ് മോലിനയുടെ വകയായിരുന്നു ഗ്രാനഡയുടെ ആശ്വാസഗോള്‍.
ലീഗില്‍ 36 റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 80 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 78 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇനിയുള്ള രണ്ട് റൗണ്ട് മത്സരങ്ങളും ഇരു ടീമിനും നിര്‍ണാകമാണ്.
Content Highlights: Real Madrid beat Granada keep pace with Atletico Madrid in La Liga title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..