എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി കുതിപ്പ് തുടര്‍ന്ന് റയല്‍ മഡ്രിഡ്


Photo: twitter.com/LaLigaTV

മഡ്രിഡ്: സാന്റിയാഗോ ബര്‍ണാബ്യുവില്‍ അവസാന ചിരി റയല്‍ മഡ്രിഡിന്റെത്. ലാ ലിഗയിലെ ആരാധകര്‍ ഉറ്റുനോക്കിയ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മഡ്രിഡ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം.

റയലിനായി സൂപ്പര്‍ താരം കരിം ബെന്‍സേമ, ഫെഡെറിക്കോ വെല്‍വെര്‍ദെ, റോഡ്രിഗോ എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഫെറാന്‍ ടോറസ് ബാഴ്‌സയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ റയല്‍ സീസണില്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 25 പോയന്റുമായി റയല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 22 പോയന്റുള്ള ബാഴ്‌സ രണ്ടാമതാണ്. സീസണില്‍ ബാഴ്‌സയുടെ ആദ്യ തോല്‍വിയാണിത്.12-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ ആദ്യം ലീഡെടുത്തു. പിന്നാലെ 35-ാം മിനിറ്റില്‍ വെല്‍വെര്‍ദെ ടീമിന്റെ ലീഡ് ഡബിളാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ഫെറാന്‍ ടോറസ് 83-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ബാഴ്‌സയ്ക്ക് ആശ്വാസം നല്‍കിയെങ്കിലും റയല്‍ ആക്രമണത്തില്‍ നിന്ന് പിന്മാറിയില്ല. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ റയലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.

റോഡ്രിഗോയെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത റോഡ്രിഗോയ്ക്ക് പിഴച്ചില്ല. പന്ത് അനായാസം വലയില്‍. പിന്നാലെ തകര്‍പ്പന്‍ വിജയവുമായി റയല്‍ എല്‍ ക്ലാസിക്കോ സ്വന്തമാക്കി. ഇതുവരെ ലാ ലിഗയില്‍ 185 തവണ ഏറ്റുമുട്ടിയപ്പോള്‍ അതില്‍ 77 തവണ വിജയം നേടാന്‍ റയലിന് സാധിച്ചു. 73 വിജയങ്ങളാണ് ബാഴ്‌സയ്ക്കുള്ളത്.

Content Highlights: el clasico, real madrid, barcelona, real madrid vs barcelona, football news, laliga, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented