Photo: Getty Images
മഡ്രിഡ്: കോപ്പ ഡെല്‍ റേ ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ വാശിയേറിയ പോരാട്ടം. ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മഡ്രിഡും സെമിയില്‍ കൊമ്പുകോര്‍ക്കും.
ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ 3-1 ന് തകര്‍ത്താണ് റയല്‍ സെമിയിലെത്തിയത്. മറുവശത്ത് ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ സോസിഡാഡിനെ വീഴ്ത്തി സെമിയില്‍ സ്ഥാനം നേടി. സൗദി അറേബ്യയില്‍ വെച്ച് നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയലിനെ 3-1 ന് തകര്‍ത്ത് ബാഴ്‌സലോണ കിരീടം നേടിയിരുന്നു. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ മത്സരമാണിത്.
നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്. റയല്‍ രണ്ടാമതാണ്. കോപ്പ ഡെല്‍ റേയിലെ മറ്റൊരു സെമിയില്‍ അത്‌ലറ്റിക് ബില്‍ബാവോ ഒസാസുനയെ നേരിടും. അത്‌ലറ്റിക് വലന്‍സിയയെയും ഒസാസുന സെവിയ്യയെയും കീഴടക്കിയാണ് അവസാന നാലിലെത്തിയത്.
കോപ്പ ഡെല്‍ റേയിലെ ആദ്യപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 28 നും മാര്‍ച്ച് ഒന്നിനും നടക്കും. രണ്ടാം പാദ സെമി ഫൈനല്‍ ഏപ്രില്‍ നാലിനും ആറിനുമാണ് നടക്കുന്നത്. മേയ് ആറിന് സെവിയ്യയിലെ ലാ കാര്‍ടുയ സ്റ്റേഡിയം ഫൈനലിന് വേദിയാകും.
Content Highlights: Real Madrid, Barcelona To Meet In Copa del Rey Semi Finals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..