മാഡ്രിഡ്: ലാ ലിഗ പുതിയ സീസണിലെ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എല്‍ ക്ലാസികോ പോരാട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെര്‍ണാബ്യുവില്‍ ഡിസംബര്‍ 23നാണ് മത്സരം. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് കിക്ക് ഓഫ്.
ലാ ലിഗ വിന്റര്‍ ബ്രേക്കിന് തൊട്ടുമുമ്പും റയലിന്റെ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരത്തിന് ശേഷവുമാണ് ആദ്യ എല്‍ ക്ലാസികോ നടക്കുക. അബുദാബിയില്‍ ഡിസംബര്‍ ആറു മുതല്‍ പതിറാന് വരെയാണ് ക്ലബ്ബ് വേള്‍ഡ് കപ്പ്.
മെയ് ആറിനാണ് ലാലിഗയിലെ രണ്ടാം എല്‍ ക്ലാസിക്കോ. ബാഴ്സലോണയുടെ തട്ടകമായ കാംപ് ന്യൂവാണ് രണ്ടാം എല്‍ ക്ലാസികോയ്ക്ക് വേദിയാകുക. കാറ്റലോണിയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സ്പെയിന്‍ അനുകൂലികളും കാറ്റലോണിയ അനുകൂലികളും രംഗത്തു വന്നതോടെ മാഡ്രിഡ്-ബാഴ്സ പോരാട്ടത്തിന് ആവേശം കൂടുമെന്നുറപ്പാണ്.
സ്പാനിഷ് സൂപ്പര്‍ കോപ്പയിലും സൗഹൃദ മത്സരത്തിലുമായി ഈ സീസണില്‍ ഇതുവരെ മൂന്ന് എല്‍ക്ലാസിക്കോകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ലാ ലിഗയില്‍ അത് ആദ്യ എല്‍ ക്ലാസികോയാണ്. ലീഗില്‍ ഇതുവരെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍ മഡ്രിഡ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം, ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്കാകട്ടെ 28 പോയിന്റുണ്ട്.
Content Highlights: El Clasico Real Madrid Barcelona La Liga Football Lionel Messi Cristiano Ronaldo