100 ദശലക്ഷം യൂറോ നല്‍കി മൊണാകോയുടെ യുവതാരത്തെ സ്വന്തമാക്കി റയല്‍


Photo: twitter.com/TEAMtalk

മാഡ്രിഡ്: ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യുവമിഡ്ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയെ ടീമിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിന്റെ ആദ്യ നീക്കമാണിത്.

100 ദശലക്ഷം യൂറോയിലേറെ ചിലവാക്കിയാണ് 22-കാരനായ താരത്തെ റയല്‍ റാഞ്ചിയത്. പിഎസ്ജി, ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ വെല്ലുവിളി മറികടന്നാണ് റയല്‍, ചൗമെനിയെ സ്വന്തമാക്കിയിരിക്കുന്നത്.

ഇത്തവണ ഫ്രഞ്ച് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിയ മൊണാക്കോ ടീമിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ചൗമെനിയെ മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളുടെ റഡാറിലെത്തിച്ചത്. ക്ലബ്ബിനായി 35 കളികളില്‍ കളത്തിലിറങ്ങിയ താരം മൂന്ന് ഗോളുകളും സ്വന്തമാക്കി.

മികച്ച പ്രകടനം പുറത്തെടുത്തതോടെ ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രാന്‍സ് ദേശീയ ടീമിലും ചൗമെനി സ്ഥിരസാന്നിധ്യമായിരിക്കുകയാണ്.

Content Highlights: Real Madrid agree Aurelien Tchouameni deal with AS Monaco

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented