Photo: AFP
മാഡ്രിഡ്: ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്.
103 ദശലക്ഷം യൂറോയാണ് റയല്‍ ബെല്ലിങ്ങാമിനായി മുടക്കിയത്. ആറ് വര്‍ഷത്തേക്കാണ് കരാറെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ മെഡിക്കല്‍ പരിശോധനകള്‍ അടുത്ത് തന്നെ പൂര്‍ത്തിയാകും.
19-കാരനായ മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും രംഗത്തുണ്ടായിരുന്നു. കരിയറിന്റെ അവസാനത്തോടടുത്ത ടോണി ക്രൂസിനും ലൂക്ക മോഡ്രിച്ചിനും പകരക്കാരെ കണ്ടെത്തുന്നതിനായുള്ള റയലിന്റെ ശ്രമങ്ങളാണ് ബെല്ലിങ്ങാമിനെ ടീമിലെത്തിച്ചിരിക്കുന്നത്.
Content Highlights: Real Madrid agree 103m euro deal to sign Jude Bellingham
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..