ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഇടം നേടിയ യുവതാരം കാളം ഹുഡ്‌സണ്‍ ഒഡോയിയെ അഭിനന്ദിച്ച് ഇംഗ്ലീഷ് താരം റഹീം സ്‌റ്റെര്‍ലിങ്. ഹുഡ്‌സണ് ട്വിറ്ററില്‍ രസകരമായ മറുപടി നല്‍കിയാണ് സ്റ്റെര്‍ലിങ് തന്റെ അഭിനന്ദനമറിയിച്ചത്. 'ട്വിറ്ററില്‍ ഇതുവരെ അക്കൗണ്ട് വെരിഫൈഡ് ആയിട്ടില്ല, അപ്പോഴേക്കും ദേശീയ ടീമിലേക്ക് വിളി വന്നു. ഇത് എന്തൊരു സൂപ്പര്‍ ജീവിതമാണ്?  സ്വാഗതം.'  ഇംഗ്ലണ്ട് ടീമില്‍ ഇടം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുള്ള ഹുഡ്‌സണ്‍ന്റെ ട്വീറ്റിന് താഴെ റഹീം സ്റ്റെര്‍ലിങ്ങ് ഇങ്ങനെ കുറിച്ചു. 

'നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു' എന്നായിരുന്നു ഇതിന് ഹുഡ്‌സണ്‍ന്റെ മറുപടി. ഇതിനിടയില്‍ ഹുഡ്‌സണ്‍ തന്നെ ഫോളോ ചെയ്യുന്നില്ലെന്ന് കണ്ടെത്താനും സ്‌റ്റെര്‍ലിങ്ങിന് സമയമുണ്ടായിരുന്നു. ഇക്കാര്യം സ്‌റ്റെര്‍ലിങ് ഹുഡ്‌സണോട് പറയുകയും ചെയ്തു. 

ചെല്‍സിയുടെ മുന്നേറ്റ താരമായ പതിനെട്ടുകാരന്‍ ഇതുവരെ ഇംഗ്ലണ്ട് അണ്ടര്‍-21 ടീമംഗമായിരുന്നു. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി ആകെ 119 മിനിറ്റ് മാത്രമാണ് ഹുഡ്‌സണ്‍ കളിച്ചത്. 

tweet

Content Highlights: Raheem Sterling congratulates Callum Hudson-Odoi