സിറ്റി താരങ്ങളായ റഹീം സ്റ്റെർലിങ്ങും കൈൽ വാക്കറും | Photo by Clive Brunskill| Getty Images
പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ മാഞ്ചെസ്റ്റര്‍ സിറ്റി താരങ്ങള്‍ക്കു നേരേ വംശീയാധിക്ഷേപം. സിറ്റിയുടെ മുന്നേറ്റനിര താരം റഹീം സ്റ്റെര്‍ലിങ്, ഡിഫന്‍ഡര്‍ കൈല്‍ വാക്കര്‍ എന്നിവര്‍ക്കു നേരെയാണ് സോഷ്യല്‍ മീഡിയയിലൂടെ വംശീയാധിക്ഷേപമുണ്ടായത്.
താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജുകളിലേക്ക് വ്യാപകമായി കുരങ്ങ് ഇമോജികള്‍ അയക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ പോര്‍ട്ടോയിലെ എസ്റ്റുഡിയോ ഡോ ഡ്രാഗാവോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്കെതിരേ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ തോല്‍വി.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രീമിയര്‍ ലീഗിലെ നിരവധി താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയാകുന്നുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ആന്തണി മാര്‍ഷ്യല്‍, ലിവര്‍പൂളിന്റെ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, സാദിയോ മാനെ, ചെല്‍സിയുടെ റീസ് ജെയിംസ് എന്നിവരെല്ലാം അടുത്തകാലത്തായി വംശീയാധിക്ഷേപത്തിന് ഇരയായവരാണ്.
നേരത്തെ യൂറോപ്പ ലീഗ് ഫൈനലില്‍ വിയ്യാറയലിനെതിരേ പരാജയപ്പെട്ടതിനു പിന്നാലെ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്ഡിനെതിരെയും വംശീയാധിക്ഷേപമുണ്ടായി.
Content Highlights: Raheem Sterling and Kyle Walker receive racist abuse after Champions League final loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..