വംശീയ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് വിലക്കണം: വിനീഷ്യസ്


Photo: AFP

മഡ്രിഡ്: വംശീയ അധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കെതിരേ പ്രതികരിച്ച് റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ഫുട്‌ബോള്‍ മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് വിനീഷ്യസ് പറഞ്ഞു.

ബ്രസീലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യമറിയിച്ചത്. 22 കാരനായ വിനീഷ്യസ് കഴിഞ്ഞ സെപ്റ്റംബറില്‍ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. അത്‌ലറ്റിക്കോ മഡ്രിഡിനെതിരായ മത്സരത്തിനിടെയാണ് സംഭവമരങ്ങേറിയത്.



മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിന് പുറത്ത് അത്‌ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിനെതിരേ വംശീയ അധിക്ഷേപം നടത്തുകയുണ്ടായി. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത്‌ലറ്റിക്കോയ്‌ക്കെതിരായ മത്സരത്തില്‍ റയല്‍ 2-1 ന് വിജയം നേടുകയും ചെയ്തു.

' നിങ്ങള്‍ മറ്റൊരാളെ വേദനിപ്പിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അതിനുള്ള തിരിച്ചടി കിട്ടും. വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്ക് ഏതുവിധേനയെങ്കിലും തിരിച്ചടി കിട്ടുന്നുണ്ട്. എന്നിടും അവര്‍ അത് നിര്‍ത്തുന്നില്ല. കാണികളില്‍ ഭൂരിഭാഗവും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ്. പക്ഷേ അതില്‍ ചിലരുടെ ഉദ്ദേശ്യം മറ്റൊന്നാണ്. സ്റ്റേഡിയത്തില്‍ വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്ക് ആജീവനാനന്ത വിലക്കേര്‍പ്പെടുത്തണം' വിനീഷ്യസ് പറഞ്ഞു.

വിനീഷ്യസിനെതിരേ വംശീയ അധിക്ഷേപം വന്നപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ, സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിയവര്‍ റയല്‍ മഡ്രിഡ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിനീഷ്യസിനെതിരേ വംശീയ അധിക്ഷേപം നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് റയല്‍ മഡ്രിഡും അറിയിച്ചിരുന്നു.

Content Highlights: viniciun junior, racial abuse, football racial abuse, real madrid, racial issue, la liga, sports new


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented