അമ്പോ മെസ്സി! പി.എസ്.ജിയ്ക്ക് വേണ്ടി തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുമായി സൂപ്പര്‍താരം


മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

Photo: AFP

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ആരാധകരെ ത്രസിപ്പിക്കുന്ന ഫ്രീകിക്ക് ഗോളുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. നീസിനെതിരായ മത്സരത്തിനിടെയാണ് മെസ്സി തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗോളടിച്ചത്.

മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറുകയായിരുന്ന മെസ്സിയെ നീസ് പ്രതിരോധതാരം ഡാന്റെ വീഴ്ത്തി. ഇതോടെ പി.എസ്.ജിയ്ക്ക് അനുകൂലമായി റഫറി ഫ്രീകിക്ക് അനുവദിച്ചു. ഡാന്റെയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.ബോക്‌സിന് തൊട്ടുവെളിയില്‍ നിന്നാണ് ഫ്രീകിക്കിന് അവസരം ലഭിച്ചത്. കിക്കെടുത്ത മെസ്സിയ്ക്ക് പിഴച്ചില്ല. മെസ്സിയുടെ ഇടംകാല്‍ കിക്ക് ഉയര്‍ന്നുപൊങ്ങി ബോക്‌സിന്റെ വലത്തേ മൂലയില്‍ താഴ്ന്നിറങ്ങി. മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കലിന് സാധിച്ചുള്ളൂ.

ഈ ഗോളില്‍ പി.എസ്.ജി ലീഡെടുത്തൈങ്കിലും 47-ാം മിനിറ്റില്‍ നീസിനായി ഗേറ്റാന്‍ ലബോര്‍ദെ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 83-ാം മിനിറ്റില്‍ പി.എസ്.ജിയുടെ രക്ഷകനായി എംബാപ്പെ അവതരിച്ചു. പകരക്കാരനായി വന്ന എംബാപ്പെ ഗോളടിച്ചതോടെ പി.എസ്.ജി വിജയം നേടി.

ഈ വിജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവുമായി പി.എസ്.ജി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. നീസ് 13-ാം സ്ഥാനത്താണ്.

Content Highlights: messi. lionel messi, messi freekick, messi psg goal, messi psg free kick goal, sports news, sports

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented