പാരിസ്: കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിനിടെ എതിര്‍ താരത്തിന്റെ അപകടകരമായ ടാക്ലിങ്ങില്‍ പി.എസ്.ജി താരം കിലിയന്‍ എംബാപ്പെയ്ക്ക് പരിക്ക്. വലത് കണങ്കാലിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

സെന്റ് എറ്റിയെന്നെതിരായ ഫൈനല്‍ മത്സരത്തിന്റെ 26-ാം മിനിറ്റിലാണ് സെന്റ് എറ്റിയെന്നെ ക്യാപ്റ്റന്‍ ലോയ്ക് പെറിന്‍ എംബാപ്പെയെ ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കടുത്ത വേദനകൊണ്ട് പുളഞ്ഞ താരം കരഞ്ഞുകൊണ്ടാണ് കളംവിട്ടത്.

PSG Star Kylian Mbappe limps off after horror tackle seen on Crutches

എംബാപ്പെയ്‌ക്കെതിരായ ഫൗളിനു പിന്നാലെ ഇരു ടീമിലെയും താരങ്ങള്‍ തമ്മിള്‍ മൈതാനത്ത് വെച്ച് കയ്യാങ്കളിയിലേര്‍പ്പെട്ടു. വാര്‍ പരിശോധിച്ച റഫറി. പെറിനെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു.

PSG Star Kylian Mbappe limps off after horror tackle seen on Crutches
എംബാപ്പെ ക്രച്ചസില്‍

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മടങ്ങിയ താരത്തെ പിന്നീട് പി.എസ്.ജിയുടെ വിജയത്തിനു ശേഷം ക്രച്ചസിലാണ് കാണപ്പെട്ടത്. സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പി.എസ്.ജി ഫ്രഞ്ച് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ടീം കിരീടം ഏറ്റുവാങ്ങുമ്പോഴും ക്രച്ചസില്‍ എംബാപ്പെ ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ പരിക്കിനെ കുറിച്ച് ക്ലബ്ബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം അടുത്തയാഴ്ച ലിയോണിനെതിരേ ലീഗ് കപ്പ് ഫൈനലും അടുത്ത മാസം ലിസ്ബണില്‍ അറ്റ്‌ലാന്റയ്‌ക്കെതിരേ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലും കളിക്കാനൊരുങ്ങുന്ന പി.എസ്.ജിക്ക് എംബാപ്പെയുടെ പരിക്ക് വലിയ ആശങ്കയാണ് നല്‍കുന്നത്.

PSG Star Kylian Mbappe limps off after horror tackle seen on Crutches

താരത്തിനേറ്റ പരിക്കില്‍ എല്ലാവരും ആശങ്കയിലാണെന്ന് കോച്ച് തോമസ് ടച്ചെല്‍ പറഞ്ഞു.

Content Highlights: PSG Star Kylian Mbappe limps off after horror tackle seen on Crutches