നെയ്മറിനെ കൈവിടില്ല, ക്രിസ്റ്റോഫി ഗാള്‍ടിയര്‍ പുതിയ പി.എസ്.ജി. പരിശീലകന്‍


മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് ഗാള്‍ടിയര്‍ പുതിയ പരിശീലകനായി വരുന്നത്. 

Photo: AP

പാരീസ്: ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ പുതിയ പരിശീലകനായി ക്രിസ്റ്റോഫി ഗാള്‍ടിയര്‍ സ്ഥാനമേറ്റു. മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് ഗാള്‍ടിയര്‍ പുതിയ പരിശീലകനായി വരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ പി.എസ്.ജി. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ നിയമിക്കുന്ന ഏഴാമത്തെ പരിശീലകനാണ് ഗാള്‍ടിയര്‍. ലയണല്‍ മെസ്സി കിലിയന്‍ എംബാപ്പെ, നെയ്മര്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന പി.എസ്.ജിയെ നയിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗാള്‍ടിയര്‍ പറഞ്ഞു.

' പി.എസ്.ജിയുടെ പരിശീലകനായതില്‍ അഭിമാനിക്കുന്നു. എന്നില്‍ അര്‍പ്പിതമായ ദൗത്യം എത്രമേല്‍ വലുതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ക്ലബ്ബിനെ നന്നായി നയിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ'- ഗാള്‍ടിയര്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തെ കരാറിലാണ് ഗാള്‍ടിയര്‍ പാരീസിലെത്തുന്നത്. സൂപ്പര്‍താരം നെയ്മറുമായി നിലനില്‍ക്കുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും ഗാള്‍ടിയര്‍ മറുപടി നല്‍കി. നെയ്മറെ ക്ലബ്ബ് വിടാന്‍ അനുവദിക്കില്ലെന്നും നെയ്മറിനെപ്പോലെയുള്ള ലോകോത്തര താരത്തിന്റെ സേവനം ടീമിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നെയ്മര്‍ ചെല്‍സിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അതില്‍ കഴമ്പില്ലെന്ന് ഗാള്‍ടിയര്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ മോശം പ്രകടനം കാഴ്ചവെച്ചതിനെത്തുടര്‍ന്നാണ് പൊച്ചെറ്റീനോ പരിശീലകസ്ഥാനത്തുനിന്ന് പുറത്തായത്. 18 മാസം പൊച്ചെറ്റീനോയുടെ കീഴില്‍ പി.എസ്.ജി. കളിച്ചു.

നീസ് എന്ന ഫ്രഞ്ച് ക്ലബ്ബില്‍ നിന്നാണ് ഗാള്‍ടിയര്‍ പി.എസ്.ജിയിലെത്തുന്നത്. അതിനുമുന്‍പ് ലില്ലെ സെയിന്റ് എറ്റിയെന്നെ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. പരിശീലകനാകുന്നതിന് മുന്‍പ് ഗാള്‍ട്ടിയര്‍ പ്രതിരോധതാരമായിരുന്നു. ഫ്രാന്‍സ് അണ്ടര്‍ 21 ദേശീയടീമിനായി ബൂട്ടുകെട്ടിയിട്ടുണ്ട്.

Content Highlights: psg new coach, Christophe Galtier, neymar transfer, psg football, mbappe, messi, psg new players

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented