പാരിസ്: ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ വെരാട്ടിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തയാഴ്ച നടക്കുന്ന ബയേണ്‍ മ്യൂണിക്കിനെതിരായ ചാമ്പ്യന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കാന്‍ താരത്തിന് സാധിക്കില്ല.

28 കാരനായ വെരാട്ടി ഇറ്റലിയുടെ ദേശീയ മിഡ്ഫീല്‍ഡറാണ്. ഇത് രണ്ടാം തവണയാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ജനുവരി അവസാനത്തോടെയാണ് വെരാട്ടിയ്ക്ക് ആദ്യമായി കോവിഡ് പെട്ടത്. 

പിന്നാലെ രണ്ട് ലീഗ് വണ്‍ മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. വെരാട്ടിയുടെ നികവ് വലിയ തലവേദനയാണ് പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോയ്ക്ക് നല്‍കിയിരിക്കുന്നത്. 

പി.എസ്.ജിയെപ്പോലെ ബയേണും പരിക്കിന്റെ പിടിയിലാണ്. പരിക്കുമൂലം ബയേണിന്റെ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പി.എസ്.ജിയ്‌ക്കെതിരായ മത്സരം കളിക്കില്ല. മുട്ടിന് പരിക്കേറ്റ താരത്തിന് ഡോക്ടര്‍ ഒരു മാസമാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.

Content Highlights: PSG's Marco Verratti To Miss Bayern Munich Clash After Testing Positive For Coronavirus