
അമിനാറ്റ ഡിയാല | Photo: Reuters
പാരിസ്: ഫുട്ബോളില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്തയാണ് ബുധനാഴ്ച്ച ആരാധകര്‍ കേട്ടത്. ടീമില്‍ തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി സഹതാരത്തെ ആക്രമിക്കാന്‍ പിഎസ്ജി വനിതാ താരം അമിനാറ്റ ഡിയാല ക്വട്ടേഷന്‍ നല്കി. കെയിറ ഹമറോയി എന്ന താരത്തെ ആക്രമിക്കാനാണ് അമിനാറ്റ ക്വട്ടേഷന്‍ ടീമിനൊപ്പം പദ്ധതിയിട്ടത്.
ഡിയാലയുടെ നിര്‍ദേശ പ്രകാരം മുഖംമൂടി അണിഞ്ഞ അക്രമികള്‍ കെയിറ ഹമറോയിയെ കാറില്‍ നിന്ന് പിടിച്ചിറക്കി കാലിന് പരിക്കേല്‍പ്പിച്ചു. കാലിന് ഇടിച്ചാണ് പരിക്കേല്‍പ്പിച്ചത്. എന്നാല്‍ ആക്രമത്തിന് പിന്നില്‍ ഡിയാലയാണെന്ന് തെളിഞ്ഞതോടെ താരത്തെ ബുധനാഴ്ച്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.
താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ച ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഈ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാക്കി. പോലീസിന്റെ തുടര്‍ നടപടികള്‍ നിരീക്ഷിച്ചുവരികയാണെന്നും അതിനുശേഷം ഡിയാലയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പിഎസ്ജി ക്ലബ്ബ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ മധ്യനിര താരമായ ഡിയാല കളിച്ചിരുന്നു. അതേസമയം, കെയ്റ ടീമില്‍ പോലും ഇടംനേടിയിരുന്നില്ല.
Content Highlights: PSG midfielder Aminata Diallo arrested following alleged attack on teammate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..