Photo: AFP
പാരീസ്: ഈ സീസണ്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസ്സി ടീം വിടുമെന്ന് അറിയിച്ച് പി.എസ്.ജി. പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു.
' ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന പോരാട്ടമായിരിക്കും'- ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.
മെസ്സി പി.എസ്.ജി. വിടുന്നതോടെ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ വലവിരിച്ചുകഴിഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസ്സി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസ്സി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മെസ്സിയെ സ്വന്തമാക്കാന്‍ എത്രവേണമെങ്കിലും പണം മുടക്കാന്‍ തയ്യാറാണ് അല്‍ ഹിലാല്‍. ഒരു ബില്യണ്‍ ഡോളര്‍ (8200 കോടി രൂപ) വരെ മെസ്സിയ്ക്ക് വേണ്ടി ക്ലബ്ബ് മുടക്കാന്‍ തയ്യാറാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിത്തുടങ്ങി.
Content Highlights: PSG manager Christophe Galtier has just confirmed that Messi will leave PSG at the end of the season
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..