പാരീസ്: ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം പങ്കുവെക്കണമെന്ന് വിജയിയായ പി.എസ്.ജി. താരം കൈലിയൻ എംബാപ്പെ. പുരസ്കാരം നിർണയിച്ച രീതി ശരിയായില്ലെന്ന് വ്യക്തമാക്കിയ താരം മൊണാക്കോയുടെ വിസാം ബെൻ യെദ്ദറുമായി പുരസ്കാരം പങ്കുവെക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

എംബാപ്പെയും യെദ്ദറും 18 ഗോൾ വീതമാണ് നേടിയത്. എംബാപ്പെയ്ക്കാണ് പുരസ്കാരം നൽകിയത്. ഓപ്പൺ കളിയിൽ നിന്ന് കൂടുതൽ ഗോൾ നേടിയതാണ് മാനദണ്ഡമാക്കിത്.

എംബാപ്പെയുടെ മുഴുവൻ ഗോളുകളും ഓപ്പൺ കളിയിൽ നിന്നായിരുന്നു. യെദ്ദറിന്റെ ഗോളുകളിൽ മൂന്നെണ്ണം പെനാൽറ്റിയിൽ നിന്നും.

Content Highlights: PSG Kylian Mbappe Golden Boot Football