പാരിസ് :മൊണാകോയെ തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിഎസ്ജി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പിഎസ്ജി യുടെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റുമായി എംബാപ്പെ മത്സരത്തിലെ താരമായി.

19ആം മിനിറ്റിലായിരുന്നു പിഎസ് ജിയുടെ ആദ്യ ഗോള്‍. എംബാപ്പെയുടെ പാസില്‍ നിന്ന് ഇക്കാര്‍ഡി ലക്ഷ്യം കണ്ടു. 81ആം  മിനിറ്റില്‍ ആയിരുന്നു എംബാപ്പെയുടെ ഗോള്‍.

അവസാന ആറ് സീസണുകള്‍ക്ക് ഇടയില്‍ പിഎസ്ജിയുടെ അഞ്ചാം ഫ്രഞ്ച് കപ്പ് ആണിത്. ഇതോടെ പി എസ്ജി ഫ്രഞ്ച്  കപ്പില്‍ 14 കിരീടം പൂര്‍ത്തിയാക്കി. പിഎസ്ജി പരിശീലകന്‍ എന്ന നിലയില്‍ പോച്ചടീനോയുടെ രണ്ടാം കിരീടം കൂടിയാണിത്.