പാരീസ്: പി.എസ്.ജിയുടെ പുതിയ പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റിനോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിശീലകനായി സ്ഥാനമേറ്റ് രണ്ടാഴ്ച തികയും മുന്‍പാണ് താരത്തിനെ രോഗം പിടികൂടിയത്.
രോഗബാധിതനായ 48-കാരനായ പൊച്ചെറ്റിനോ ഐസൊലേഷനില്‍ പ്രവേശിച്ചു. പൊച്ചെറ്റിനോയുടെ അഭാവത്തില്‍ സഹപരിശീലകന്‍ ജീസസ് പെരെസ് ടീമിന്റെ ചുമതല ഏറ്റെടുത്തു.
കഴിഞ്ഞ ആഴ്ച റാഫിന്യ, തിലോ കെഹ്‌റെര്‍, കോളിന്‍ ദാഗ്ബ എന്നീ മൂന്നു പി.എസ്.ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 39 പോയന്റുള്ള പി.എസ്.ജി ഫ്രഞ്ച് ലീഗ് പോയന്റ് പട്ടികയില്‍ രണ്ടാമതാണ്. ലിയോണാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: PSG coach Mauricio Pochettino positive for Covid-19