ലണ്ടന്‍: പുതിയ സീസണില്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തോല്‍വിയോടെ തുടക്കം. ടോട്ടനത്തെ നേരിട്ട മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. 

നുനോ സാന്റോ എന്ന ടോട്ടനം പരിശീലകന് ടീമിന്റെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടരാനായി. 55-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ വിജയ ഗോള്‍ നേടിയത്. 

ജാക്ക് ഗ്രീലിഷും കെവിന്‍ ഡിബ്രുയ്‌നും കളത്തിലുണ്ടായിട്ടും ഗോളവസരമൊരുക്കാന്‍ സിറ്റിക്കായില്ല. ഗ്രീലിഷിന്റെ സിറ്റി അരങ്ങേറ്റം ഇതോടെ തോല്‍വിയോടെയായി.

Content Highlights: Premier League Tottenham beat Manchester City