ലാന്‍കാഷെയര്‍: ബേണ്‍ലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബേണ്‍ലിയുടെ മൈതാനത്തു നടന്ന മത്സരത്തില്‍ സാദിനോ മാനെയും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്. മറ്റൊന്ന് സെല്‍ഫ് ഗോളായിരുന്നു.
മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ബേണ്‍ലിയുടെ ക്രിസ് വുഡിന്റെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. ലിവര്‍പൂള്‍ താരം അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസ് തടയാനുള്ള വുഡിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു.
37-ാം മിനിറ്റില്‍ മാനെയിലൂടെ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. 80-ാം മിനിറ്റില്‍ ഫിര്‍മിനോ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നാലു മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ അവസാന 13 മത്സരങ്ങളും തുടര്‍ച്ചയായി വിജയിച്ച് ക്ലോപ്പും സംഘവും ക്ലബ് റെക്കോര്‍ഡ് ഇടുകയും ചെയ്തു.
Content Highlights: Premier League Table toppers Liverpool maintain 100 percent record with comfortable win over Burnley
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..