മാഞ്ചെസ്റ്റര്‍: പുതിയ പരിശീലകന്‍ റാള്‍ഫ് റാഗ്നിക്കിനു കീഴില്‍ വിജയത്തുടക്കവുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റര്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 

സ്വന്തം മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് പ്രസ്സിങ് ഗെയിമുമാണ് ക്രിസ്റ്റര്‍ പാലസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു.

77-ാം മിനിറ്റില്‍ ഫ്രെഡാണ് യുണൈറ്റഡിന്റെ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടിലായിരുന്നു ഗോള്‍. വലതു വിങ്ങില്‍ നിന്ന് ഡാലോട്ട് തുടങ്ങിവെ്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഡാലോട്ട് നല്‍കിയ പന്ത് ഗ്രീന്‍വുഡ് ഫ്രെഡിന് നീട്ടി. താരത്തിന്റെ ഷോട്ട് കൃത്യമായി വലയിലെത്തുകയും ചെയ്തു. 

ജയത്തോടെ 24 പോയന്റുമായി യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

Content Highlights: premier league ralf rangnick starts manchester united campaign with win over crystal palace