Photo: AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. കഴിഞ്ഞ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏഴ് ഗോള്‍ വ്യത്യാസത്തില്‍ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലിറങ്ങിയ ലിവര്‍പൂളിനെ ബേണ്‍മൗത്താണ് ഞെട്ടിച്ചത്.
നിര്‍ണായകമായ പെനാല്‍റ്റി സൂപ്പര്‍താരം മുഹമ്മദ് സല നഷ്ടപ്പെടുത്തിയ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ തോല്‍വി. 28-ാം മിനിറ്റില്‍ ഫിലിപ്പ് ബില്ലിങ്ങാണ് ബേണ്‍മൗത്തിന്റെ വിജയഗോള്‍ നേടിയത്. 69-ാം മിനിറ്റിലാണ് മുഹമ്മദ് സല പെനാല്‍ട്ടികിക്ക് പാഴാക്കിയത്.
26 കളിയില്‍നിന്ന് 42 പോയന്റുള്ള ടീം അഞ്ചാം സ്ഥാനത്ത് തുടരുന്നു. 24 പോയന്റുള്ള ബേണ്‍മൗത്ത് 17-ാം സ്ഥാനത്താണ്. ജയത്തോടെ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുകടക്കാനും ബേണ്‍മൗത്തിനായി.
Content Highlights: Premier League Mohamed Salah Misses Penalty As Bournemouth Shock Liverpool
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..