Photo: AP
മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴ പിറന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി.
ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.
ആദ്യ 25 മിനിറ്റിനുള്ളില്‍ തന്നെ നാലു ഗോളുകള്‍ക്ക് മുന്നിലെത്തിയ സിറ്റിക്കെതിരേ ലെസ്റ്റര്‍ മൂന്ന് ഗോളടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ രണ്ടു ഗോളുകള്‍ കൂടി നേടി സിറ്റി വിജയം പിടിക്കുകയായിരുന്നു.
അഞ്ചാം മിനിറ്റില്‍ കെവിന് ഡിബ്രുയ്നാണ് സിറ്റിയുടെ ഗോളടി തുടങ്ങിവെച്ചത്. 14-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റിയാദ് മഹ്രെസ് അവരുടെ ലീഡുയര്‍ത്തി. 21-ാം മിനിറ്റില്‍ ഗുണ്ടോഗനും 25-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റഹീം സ്റ്റെര്‍ലിങ്ങും സ്കോര്‍ ചെയ്തതോടെ സിറ്റി നാലു ഗോളിന് മുന്നിലെത്തി.
എന്നാല്‍ ആദ്യ പകുതിയില്‍ തുടര്‍ന്നുള്ള സമയം പിടിച്ചുനിന്ന ലെസ്റ്റര്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. 55-ാം മിനിറ്റില്‍ മാഡിസന്റെ ഗോളില്‍ തുടക്കമിട്ട അവര്‍ 59-ാം മിനിറ്റില്‍ ലൂക്ക്മാനിലൂടെയും 65-ാം മിനിറ്റില്‍ ഇഹെനാചോയിലൂടെയും സ്കോര്‍ ചെയ്തു.
എന്നാല്‍ വീണ്ടും ഗോള്‍ നേടാന്‍ ലെസ്റ്റര്‍ ശ്രമം നടത്തുന്നതിനിടെ 69-ാം മിനിറ്റില്‍ ഐമെറിക് ലപോര്ട്ടെയിലൂടെ സിറ്റി വീണ്ടും സ്കോര്‍ ചെയ്തു. പിന്നാലെ 87-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ് രണ്ടാം ഗോളും കണ്ടെത്തിയതോടെ സിറ്റി മത്സരം സ്വന്തമാക്കി.
ലീഗില്‍ 19 മത്സരങ്ങളില്‍ നിന്ന് 47 പോയന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: premier league manchester city survives leicester city scare
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..