Photo: AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം. സിറ്റി, ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ചെല്‍സി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.
ക്രിസ്റ്റല്‍ പാലസിന്റെ മൈതാനത്ത് 78-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ട് നേടിയ പെനാല്‍റ്റി ഗോളിലായി സിറ്റി ജയിച്ചുകയറിയത്. ഗോള്‍ കണ്ടെത്താന്‍ പ്രയാസപ്പെട്ട സിറ്റിക്ക് പെനാല്‍റ്റി രക്ഷയാകുകയായിരുന്നു.
ഹാളണ്ടിന്റെ 28-ാം പ്രീമിയര്‍ ലീഗ് ഗോളായിരുന്നു ഇത്. ജയത്തോടെ 27 കളികളില്‍ നിന്ന് 61 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 26 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുമായി ആഴ്‌സണലാണ് ഒന്നാമത്.
മറ്റൊരു മത്സരത്തില്‍ ഫോം തിരികെ പിടിച്ച ചെല്‍സി, ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. എവേ ഗ്രൗണ്ടില്‍ 2022 ഒക്ടോബറിനു ശേഷം ചെല്‍സി നേടുന്ന ആദ്യജയമാണിത്. സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയവും.
11-ാം മിനിറ്റില്‍ ബെന്‍ ചില്‍വെല്‍, ആദ്യ പകുതിയുടെ അധികസമയത്ത് കായ് ഹാവെര്‍ട്‌സ്, 78-ാം മിനിറ്റില്‍ മത്തിയോ കൊവാച്ചിച്ച് എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. 39-ാം മിനിറ്റില്‍ പാറ്റ്‌സണ്‍ ഡാക്ക ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ജയിച്ചെങ്കിലും 26 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുമായി ചെല്‍സി 10-ാം സ്ഥാനത്താണ്.
Content Highlights: Premier League Manchester City beat Crystal Palace Chelsea win at struggling Leicester
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..