Photo: AFP
ലണ്ടന്‍: മത്സരത്തിനിടെ ടീം അംഗങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ലിവര്‍പൂള്‍ ക്ലബ്ബിനെതിരേ നടപടിയെടുക്കാനൊരുങ്ങി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. കഴിഞ്ഞയാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരേ തോല്‍വി (1-4) വഴങ്ങിയ മത്സരത്തിലെ ലിവര്‍പൂള്‍ താരങ്ങളുടെ പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ലിവര്‍പൂള്‍ താരം കോഡി ഗാക്‌പോയെ ഫൗള്‍ ചെയ്തതിന് മാഞ്ചെസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക് മഞ്ഞക്കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കളിക്കാര്‍ റഫറി സൈമണ്‍ ഹൂപ്പറിനെ വളഞ്ഞിരുന്നു. ഈ പ്രതിഷേധം അംഗീകരിക്കാനാകാത്തതാണെന്ന് എഫ്എ കണ്ടെത്തി. ക്ലബ്ബിനെതിരേ എന്ത് ശിക്ഷാ നടപടിയാണ് ഉണ്ടാകുക എന്നത് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടില്ല. അസോസിയേഷന്റെ നടപടിയോട് പ്രതികരിക്കാന്‍ ലിവര്‍പൂളിന് ഏപ്രില്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്. മറുപടി അനുസരിച്ചായിരിക്കും നടപടി ഉണ്ടാകുക.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ 28 കളികളില്‍ നിന്ന് 43 പോയന്റുമായി യര്‍ഗന്‍ ക്ലോപ്പും സംഘവും എട്ടാം സ്ഥാനത്താണ്.
Content Highlights: Premier League Liverpool charged by FA over player conduct
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..