ചെല്‍സിക്കും ലിവര്‍പൂളിനും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത്; ലെസ്റ്ററിനെ ടോട്ടനം തകര്‍ത്തു


ക്രിസ്റ്റല്‍ പാലസിനെതിരായ ജയത്തോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ ടോട്ടനത്തോട് തോല്‍വി വഴങ്ങിയ ലെസ്റ്റര്‍ സിറ്റിക്ക് യോഗ്യത നേടാനായില്ല

Photo By Paul Ellis| AP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂളും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ചു.

ക്രിസ്റ്റല്‍ പാലസിനെതിരായ ജയത്തോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ ടോട്ടനത്തോട് തോല്‍വി വഴങ്ങിയ ലെസ്റ്റര്‍ സിറ്റിക്ക് യോഗ്യത നേടാനായില്ല.

ആസ്റ്റണ്‍ വില്ലയോട് തോറ്റെങ്കിലും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ചു. ലെസ്റ്റര്‍ ജയിച്ചിരുന്നെങ്കില്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാകുമായിരുന്നു.

ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മറികടന്നത്. 36, 74 മിനിറ്റുകളില്‍ സാദിയോ മാനെയാണ് ചെമ്പടയുടെ ഗോളുകള്‍ നേടിയത്. 38 കളികളില്‍ നിന്ന് 69 പോയന്റുമായി ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

ടോട്ടനത്തോട് രണ്ടിനെതിരേ നാലു ഗോളിനാണ് ലെസ്റ്റര്‍ സിറ്റി തോറ്റത്. ഗാരെത് ബെയ്ല്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഹാരി കെയ്ന്‍ ഒരു ഗോള്‍ നേടി. കാസ്‌പെര്‍ ഷെമെയ്ചലിന്റെ സെല്‍ഫ് ഗോളും ടോട്ടനത്തിന്റെ അക്കൗണ്ടിലെത്തി. രണ്ടു പെനാല്‍റ്റികളിലൂടെ ജാമി വാര്‍ഡിയാണ് ലെസ്റ്ററിന്റെ രണ്ടു ഗോളുകളും നേടിയത്. തോല്‍വിയോടെ ലെസ്റ്റര്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല ചെല്‍സിയെ തകര്‍ത്തത്. ബെര്‍ട്രോന്‍ഡ് ട്രവോറെ (43), അന്‍വര്‍ ഘാസി (52) എന്നിവരാണ് ആസ്റ്റണ്‍ വില്ലയ്ക്കായി സ്‌കോര്‍ ചെയ്തത്. ബെന്‍ ചില്‍വെല്‍ ചെല്‍സിയുടെ ഗോള്‍ നേടി. തോറ്റെങ്കിലും 67 പോയന്റുമായി നാലാം സ്ഥാനം ഉറപ്പിക്കാന്‍ ചെല്‍സിക്കായി.

മറ്റു മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് എവര്‍ട്ടനെ തകര്‍ത്തു. ഈ സീസണോടെ ടീം വിടുന്ന സെര്‍ജിയോ അഗ്വേറോ ഇരട്ട ഗോളുകളുമായി തിളങ്ങി.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വോള്‍വ്‌സിനെ തകര്‍ത്തു.

Content Highlights: Premier League Liverpool and Chelsea in top four as Spurs beat Leicester


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented