Photo: AFP
ലണ്ടന്‍: റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനെ ക്ലബ്ബിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി പ്രീമിയര്‍ ലീഗ് ബോര്‍ഡ്. റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അബ്രമോവിച്ചിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഇദ്ദേഹത്തിന് ഉപരോധമേര്‍പ്പെടുത്താനും യുകെ സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് പ്രീമിയര്‍ ലീഗിന്റെ നടപടി.
റഷ്യയുടെ സൈനിക നടപടികള്‍ക്കു പിന്നാലെ നിരീക്ഷണത്തിലായിരുന്ന അബ്രമോവിച്ച്, താന്‍ ചെല്‍സി ക്ലബ്ബ് വില്‍ക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ചെല്‍സി പ്രത്യേക സര്‍ക്കാര്‍ ലൈസന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വില്‍പ്പന ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
അബ്രമോവിച്ച് ഉള്‍പ്പെടെ യു.കെയില്‍ ബിസിനസ് നടത്തുന്ന ഏഴ് റഷ്യന്‍ ശതകോടീശ്വരന്മാരുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. യാത്രാനിരോധനവുമുണ്ട്. ഇതോടെ, ചെല്‍സി വിറ്റൊഴിയാനുള്ള അബ്രമോവിച്ചിന്റെ ശ്രമം പാളി. അതേസമയം ഉപരോധം ചെല്‍സിയുടെ കളി തടസ്സപ്പെടാന്‍ ഇടയാക്കില്ലെന്ന് കായികമന്ത്രി നാദിന്‍ ഡോറിസ് വ്യക്തമാക്കിയിരുന്നു. സ്റ്റാഫിന് പണം നല്‍കുന്നതിനോ ടിക്കറ്റ് വെച്ച് കളി നടത്തുന്നതിനോ വിലക്കുണ്ടാവില്ല. ഫുട്ബോള്‍ ക്ലബ്ബുകള്‍ സാംസ്കാരിക സ്വത്താണെന്നും അവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഡോറിസ് പറഞ്ഞു.
എന്നാല്‍ ചെല്‍സിക്ക് താരങ്ങളുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് തടസങ്ങള്‍ വരും. ഇത്തരം നീക്കങ്ങളില്‍ നിന്ന് അബ്രമോവിച്ചിന് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നത് തടയാന്‍ സര്‍ക്കാരിന്റെ ശ്രമമുണ്ടാകുമെന്നതാണ് കാരണം.
Content Highlights: premier league disqualifies owner roman abramovich as chelsea director
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..